പാർവ്വതിയുടെ കേരളത്തിലെ മലയാളി ഞാൻ അല്ല 

പാർവ്വതി ചേച്ചി.. നിങ്ങൾ Cnnnews ൽ ഇരുന്നു പറഞ്ഞില്ലായിരുന്നോ മലയാളികൾ മുഴുവൻ ബി ജെ പിയെ എതിർക്കുന്നു.. ബി ജെ പി കേരളത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നത് സി പി എമ്മിനെക്കാൾ ഏറേ മുഴവൻ മലയാളികൾ ആണ് എന്നൊക്കെ.. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്.. എന്റെയും എന്റെ കുടുബത്തിന്റെയും അഭിപ്രായം പറയാൻ ഞാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല.. മൊത്തം മലയാളികളുടെ അഭിപ്രായം പറയാൻ നിങ്ങളാരാ..?? അപ്പോൾ നേമത്ത് രാജേട്ടനെ ജനാതിപത്യ രീതിയിൽ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടത് മലയാളികളല്ലാതെ ചൈനക്കാരാണോ..? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേച്ചിയുടെ പാർട്ടി സി പി എമ്മിന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് ഷെയർ ഉള്ളത് ബി ജെ പിക്കാണ് എന്ന് കൂടെ ചേച്ചിയെ അറിയിക്കുന്നു.. ഈ വോട്ട് ചെയ്തവർ എല്ലാം മലയാളികൾ ആണെന്നും തെളിഞ്ഞതാണ്.. അത് കൊണ്ട് മലയാളികളുടെ മൊത്തം അഭിപ്രായം ചേച്ചി തന്നെ അങ്ങ് തീരുമാനിക്കേണ്ട.. ചേച്ചിയുടെ വീട്ടിൽ ഉള്ളവരുടെയും സ്വന്തം രാഷ്ട്രീയത്തിന്റെയും തീരുമാനം ആരേലും ചോദിച്ചാൽ പറഞ്ഞാൽ മതി.. രാഷ്ട്രീയം നോക്കി സാമൂഹ്യ പ്രവർത്തനം നടത്തുന്ന നിങ്ങളെ പോലെ ഉള്ളവരാണ് കേരളത്തിലെ ശാപം.. നിങ്ങളെ പോലുള്ളവരെ കേരളത്തിൽ നിന്നും തുടച്ചു നീക്കിയാലേ ഇനി ഈ സംസ്ഥാനം നേരയാകു.. ചേച്ചി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നൂടെ പറയാം.. ഞാൻ ചേച്ചി പറഞ്ഞ മലയാളികളുടെ കൂട്ടത്തിൽ ഉള്ള ആളല്ല.. ചേച്ചിയുടെ മലയാളി ലിസ്റ്റിൽ എനിക്ക് സ്ഥാനം വേണ്ട.. അതെ “പാർവതി ചേച്ചിയുടെ മലയാളി ഞാൻ അല്ല ”

Advertisements

നിങ്ങളെ വിലക്കെടുക്കുന്ന പോലെ എല്ലാവരെയും വിളക്കുവാങ്ങാം എന്ന് മാധ്യമങ്ങൾ കരുതരുത്..


ഇന്ന് ദിലീപിനോട് ഏതെങ്കിലും മലയാളിക്ക് ഒരു സഹതാപം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരു പബ്ലിക് റിലേഷൻ കമ്പനികൾക്കും അല്ല. നേരെ മറിച്ചു ഇവിടുത്തെ മാധ്യമങ്ങളുടെ പരിധിവിട്ടുള്ള ആഘോഷങ്ങൾ മൂലമാണ്. സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു വാങ്ങി എന്നൊക്കെ പറയുന്ന മാധ്യമ സിങ്കങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല. നിങ്ങളെ വിലക്കെടുക്കാവുന്നതുപോലെ എല്ലാവരെയും കിട്ടുമെന്നാണോ കരുതുന്നത്?

കാശു കിട്ടിയാൽ ഏതു വാർത്തയും മുക്കുന്ന അല്ലെങ്കിൽ വളച്ചൊടിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ നിലവാരം എന്തായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുണ്ടാകില്ല എന്ന് തീർച്ച. മാധ്യമങ്ങൾ മുക്കുമായിരുന്ന പല വാർത്തകളും സജീവമായി നിലനിർത്തിയതും മുമ്പോട്ടു കൊണ്ടുവന്നതും സോഷ്യൽ മീഡിയ ആണ്. മാധ്യമങ്ങളുടെ പല കള്ളത്തരങ്ങളും പൊളിച്ചതും സോഷ്യൽ മീഡിയ തന്നെയാണ്. ജിഷ വധക്കേസ് മുഖ്യധാരയിലെത്തിച്ചത് സോഷ്യൽ മീഡിയ ആയിരുന്നു.

മുത്തൂറ്റിലെ റെയ്ഡും, ഗോകുലത്തിലെ റെയ്ഡും കല്യാൺ സിൽക്സിലെ തൊഴിലാളി സമരവും, ജിഷ്ണു കേസും, നഴ്സുമാരുടെ സമരവുമൊക്കെ എങ്ങും തൊടാതെ മാധ്യമങ്ങൾ അവതരിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ ആണ് ശക്തമായി പ്രതികരിച്ചത് എന്നോർക്കണം. ബോബി ചെമ്മണ്ണൂരിന് എതിരെ ഒരു മാധ്യമ സിംഗത്തിനും ഒരു പരാതിയും ഇല്ലല്ലോ അല്ലെ?

പല വാർത്തകളും സോഷ്യൽ മീഡിയ സജീവമായി നിൽക്കുന്നതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുക്കാൻ പറ്റാതെ പോകുന്നത് എന്നോർക്കണം.

വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ടി വാർത്ത വളച്ചൊടിച്ചു ജനത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച ചില മാധ്യമ പ്രവർത്തകരുടെ നിലപാടും നമ്മൾ കണ്ടതാണ്.

ചാനൽ റിപോർട്ടറോട് എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നതു എന്ന ദിലീപിന്റെ ചോദ്യം വൈകുന്നേരത്തെ ചർച്ചയിൽ ദിലീപ് ചാനൽ റിപോർട്ടറോട് പോയി പണി നോക്കാൻ പറഞ്ഞു എന്നാക്കി ഏഷ്യാനെറ്റ്.

എന്റെ സംശയം മാധ്യമങ്ങൾ ദിലീപിന് വേണ്ടി വർക്ക് ചെയ്യുകയാണോ എന്നതാണ്. മാക്സിമം നെഗറ്റീവായി ദിലീപിനെ അവതരിപ്പിച്ചു ദിലീപിനെ അത്രയ്ക്ക് മോശക്കാരനാക്കി കാണിച്ചു ഒരു സെന്റിമെൻസ് സൃഷ്ട്ടിക്കുകയാണ് മാധ്യമങ്ങൾ. നെഗറ്റീവ് വാർത്തകൾ ഒരു പരിധിവിടുമ്പോൾ അത് പോസിറ്റീവായി പരിണമിക്കും എന്ന് ആർക്കാണ് അറിയാൻപാടില്ലാത്തതു .

മാധ്യമങ്ങൾക്കു ആഘോഷിക്കാൻ ഇന്നാട്ടിൽ വേറെ ഒത്തിരി വാർത്തകൾ ഉണ്ട്.നഴ്സുമാരുടെ സമരം, അഴിമതിക്കെതിരെ നടപടി എടുത്ത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, പകർച്ച പനി, വിലക്കയറ്റം, പെൻഷൻ വിതരണം മുടങ്ങൽ, കയർ മേഖലയിലെയും കശുവണ്ടി മേഖലയിലെയും പ്രശ്നങ്ങൾ, GST.. അങ്ങനെ ധാരാളം.

വിഷയ ദാരിദ്ര്യമല്ല മാധ്യമങ്ങളെ ദിലീപ് കേസിൽ തന്നെ പിടിച്ചു നിർത്തുന്നതെന്നു വ്യക്തം. അപ്പോൾ ദിലീപിന് വേണ്ടി തന്നെയാണ് മാധ്യമങ്ങൾ ഇങ്ങനെ വിയർപ്പൊഴുക്കുന്നതു എന്ന് വ്യക്തം. അത് ഒന്നുകൂടി കൊഴുപ്പിക്കാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു എന്നുള്ള ആരോപണവുമായുള്ള മാധ്യമങ്ങളുടെ രംഗ പ്രവേശം.

മലയാളികളുടെ മരിച്ച മനസ്..


ദിലീപിനും സുരാജ് വെഞ്ഞാറമ്മൂടിനും ഇടയിൽ തെളിഞ്ഞുവരുന്ന ഒരു ചിത്രം ആൾക്കൂട്ടമാണ്. നടിയെ അപമാനിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ കൂക്കിവിളിക്കാൻ തടിച്ചു കൂടിയ ജനക്കൂട്ടം ഇന്ത്യൻ സിനിമയിലെ മികച്ച നടനുള്ള പുരസ്കാരം നേടിയ സുരാജിനെ അനുമോദിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിട്ടില്ല. ഈ വർഷം ഇതേ ബഹുമതി നേടിയ സുരഭിക്ക് വേണ്ടി ആർപ്പുവിളിക്കാൻ കോഴിക്കോട്ടോ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ സലിംകുമാറിനെ പൊക്കിയെടുത്ത് ആഹ്ലാദിക്കാൻ കൊച്ചിയിലോ ഈ ജനക്കൂട്ടമുണ്ടായിരുന്നില്ല. ഉയരങ്ങൾ കീഴടക്കുന്നതിലല്ല, വീഴ്ചയിലാണ് മലയാളിയുടെ ആഹ്ലാദം കര കവിയുന്നതെങ്കിൽ അതിന്റെയർത്ഥം നമ്മുടെ ജനിതകത്തിൽ എവിടെയോ ഒരു അക്ഷരപ്പിശകുണ്ടെന്ന് തന്നെയാണ്.
ഫാൽക്കെ അവാർഡ്നേടിയ അടൂർ ഗോപാലകൃഷ്ണനെയോ ജ്ഞാനപീഠം കയറിയ എം.ടിയേയോ ഒ.എൻ.വിയെയോ സ്വീകരിക്കാനും കുരവയിടാനും ഒരാൾക്കൂട്ടവും സ്വമേധയാ എത്തിയിരുന്നില്ല. പക്ഷെ, ദിലീപ് വീണപ്പോൾ ജനത്തിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക്, സബ് ജയിലിലേക്ക്, തെളിവെടുപ്പിന് ദിലീപിനെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്തി. ഈ ആൾക്കൂട്ടത്തെ ആരെങ്കിലും സംഘടിപ്പിക്കുന്നതാണെന്നു തോന്നുന്നില്ല. ഒരു സ്വാഭാവിക പ്രക്രിയ പോലെ രൂപപ്പെടുകയാണ്. ഒരു നേതാവിനാൽ നയിക്കപ്പെടുന്നവരല്ല ഇവർ. അന്നേരത്ത്, ആ നിമിഷത്തിൽ മുന്നിൽനിന്ന് മുദ്രാവാക്യം വിളിക്കുന്നവർ, ആർത്തുവിളിക്കുന്നവർ അവരാണ് ഈ കൂട്ടത്തെ നയിക്കുന്നത്. ഡൽഹിയിൽ ഇതുപോലൊരു കൂട്ടം കണ്ടത് നിർഭയയയുടെ കൊലപാതകത്തിലുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്. തമിഴകത്ത് ജെല്ലിക്കെട്ട് തിരിച്ചുപിടിക്കാനായി ആൾക്കൂട്ടം രൂപമെടുക്കുന്നത് നമ്മൾ കണ്ടു. ഡൽഹിയും തമിഴകവും തന്നത് പോസിറ്റീവ് സിഗ്നലുകളാണ്. ആലുവയിൽ നിന്നുയരുന്നത് വെറുപ്പിന്റെ ബഹളങ്ങളും. വീഴ്ചയിൽ ആഹ്ളാദിക്കുന്നവരായി നമ്മൾ മലയാളികൾ മാറുകയാണോ എന്ന ചോദ്യം തീർച്ചയായും ഈ ഘട്ടത്തിൽ ചോദിക്കപ്പടേണ്ടതുണ്ട്.
ആൾക്കൂട്ടത്തിന് അതിന്റേതായ ഘടനയും മനഃശാസ്ത്രവുമുണ്ടെന്ന് വിൽഹം റെയ്ഹ് എന്ന ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞൻ പറഞ്ഞിട്ടുണ്ട്. 1933 ൽ റെയ്ഹ് എഴുതിയ ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം ആൾക്കൂട്ടത്തിന്റെ രൂപഘടനയെക്കുറിച്ചുള്ള ഒന്നാന്തരം പഠനമാണ്. ലൈംഗികതയുടെ അടിച്ചമർത്തലാണ് ജർമ്മൻ ജനതയെ നാസിസത്തിന് കീഴ്പ്പെടുത്തിയ കാരണങ്ങളിലൊന്നെന്ന് റെയ്ച് ഈ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു. ലൈംഗികത ഒരു കുറ്റമായി വീക്ഷിക്കപ്പെടുന്ന പരിസരത്തിലാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം. ഒരു വനിതാ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ ദേഹത്ത് തൊടുമ്പോൾ കോരിത്തരിക്കുന്ന പുരുഷന്മാർ കേരളത്തിൽ മാത്രമായിരിക്കുമെന്നുള്ള നിരീക്ഷണം വെറുതെയല്ല. ഇ.കെ. നായനാർ മരിച്ചപ്പോൾ, കലാഭവൻ മണി മരിച്ചപ്പോൾ ആൾക്കൂട്ടം ഒഴുകിയെത്തിയില്ലേ എന്ന ബദൽ ചോദ്യം ഉയർന്നേക്കാം. മരണം ഒരർത്ഥത്തിൽ വീഴ്ച തന്നെയാണ്. ഒരാൾ മരിക്കുമ്പോൾ അത് മാനവരാശിക്ക് തന്നെയുണ്ടാവുന്ന വീഴ്ചയാണെന്നാണ് ആംഗലേയ കവി ജോൺ ഡൺ എഴുതിയത്. തവളയെ കല്ലെറിയുന്ന കുട്ടിയെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നുണ്ട്. തനിക്ക് താഴെയുള്ള ഒരു ജീവിക്ക് മേൽ അധികാരം പ്രയോഗിക്കുകയാണ് കുട്ടിയെന്നാണ് ഫ്രോയ്ഡ് ചൂണ്ടിക്കാട്ടിയത്. തിരിച്ചു കല്ലെറിയാൻ തവളയ്ക്കാവില്ലെന്ന് കുട്ടിക്കറിയാം. ഇതേ മനോഭാവമാണ് ആൾക്കൂട്ടവും പ്രദർശിപ്പിക്കുന്നത്. ഒരു വേട്ടമൃഗത്തെപ്പോലെ അത് ഇരയ്ക്ക് മേൽ അധികാരം പ്രയോഗിക്കുന്നു. അടിച്ചമർത്തപ്പെട്ട ലൈംഗിക തൃഷ്ണകൾക്കൊപ്പം മലയാളിയുടെ ഉള്ളിലൊതുക്കിപ്പിടിക്കുന്ന ആക്രമണോത്സുകതയും പുറത്തുചാടുകയാണ്. ഒരു തോക്ക് കൈയ്യിലുണ്ടായിരുന്നുവെങ്കിൽ പല രാഷ്ട്രീയ നേതാക്കളേയും താൻ വെടിവെച്ചിടുമായിരുന്നെന്ന് സമാരാധ്യനായ വ്യക്തി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതോർത്തുപോവുകയാണ്. ആൾക്കൂട്ടത്തിന് മുന്നിൽ പെടുന്നവർ പെട്ടതു തന്നെയാണ്. ആലുവയിൽ നിന്നുയരുന്ന ബഹളങ്ങൾ, ആൾക്കൂട്ടത്തിന്റെ ഉന്മത്ത നൃത്തങ്ങൾ – ഇവയാണ് ഇപ്പോൾ നമ്മുടെ അന്തരീക്ഷത്തിൽ നിറയുന്നത്. വികാരമല്ല വിചാരമാണ് വിപ്ലവം വിജയിപ്പിക്കുന്നതെന്ന് പറഞ്ഞത് സാക്ഷാൽ മാവോയാണ്. വിചാരണയും വിധിയും നടപ്പാക്കേണ്ടത് ആൾക്കൂട്ടമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ്. ഇപ്പോൾ നമ്മൾ കാണുന്നത് രോഗമല്ല, രോഗലക്ഷണമാണ്. വേരിൽ ചികിത്സിക്കുന്നില്ലെങ്കിൽ കാലം നമ്മളോട് പെരുമാറുന്നത് തീർത്തും ദയാരഹിതമായിട്ടായിരിക്കും.

★ എതിര്‍ക്കുന്നത് ആയിത്തീരാനാണ് ★

ദാരിദ്രന്‍ ധനികനെ എതിര്‍ക്കുന്നത് ധനികനോടുള്ള എതിര്‍പ്പു മൂലമല്ല. തനിക്കില്ലാത്ത, വേറൊരുത്തന് ഉള്ള, അവസ്ഥയെയാണ് അവന്‍ എതിര്‍ക്കുന്നത്. എതിര്‍ത്ത് എതിര്‍ത്ത് ഒരു നാള്‍ അവന്‍ അതായിത്തീരുമ്പോള്‍ അവന്‍ പിന്നെ ധനികനെ എതിര്‍ക്കില്ല. അവന്‍റെ മകന്‍റെ വിവാഹം അവന്‍ എതിര്‍ത്ത ധനികന്‍റെ മകളുമായേ നടത്തൂ. 


ജാതിവ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാരന്‍ മേല്‍ ജാതിക്കാരനെ എതിര്‍ക്കുന്നതും അതായിത്തീരാന്‍വേണ്ടി മാത്രമാണ്. പൂജാരിയെ എതിര്‍ക്കുന്നത് പൂജാരിയായിത്തീരും വരെ മാത്രമാണ്. എതിര്‍ക്കുന്നവന്‍ പൂജാരിയായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ പൂജാരിമാരെ എതിര്‍ക്കില്ല. ത്രൈവര്‍ണ്ണികരില്‍ പെടാത്ത കേരളീയര്‍ ആത്മീയതാന്ത്രികഗുരുക്കന്മാരെ സമീപിച്ച് ഉപനയനവും നടത്തി പൂണൂലും ഇട്ടു മന്ത്രവും ജപിച്ചു നടക്കുന്നതിന്‍റെ പിന്നിലെ സാമൂഹികമനശാസ്ത്രം ഇതല്ലേ? ജാതിക്കതീതമായ വാലുകള്‍ പണ്ട് ആളുകള്‍ പണം കൊടുത്തു വാങ്ങിയതും ഇതുകൊണ്ടു തന്നെയല്ലേ? 
അഴിമതിയെ എതിര്‍ക്കുന്നവന്‍ എതിര്‍ത്ത് എതിര്‍ത്ത് ഒടുവില്‍ അഴിമതിക്കാരന്‍ ആകുമ്പോള്‍ പിന്നെ അവന്‍ അഴിമതിക്കാരെ എതിര്‍ക്കില്ല. (അരവിന്ദ് കേജരിവാളിനെ ഓര്‍ക്കണമെന്നില്ല.)

എല്ലാം മനസ്സിന്‍റെ കളികള്‍ മാത്രം..

Status

പ്രണയത്തിന്റെ ഉറവിടം 

മനുഷ്യ ഹൃദയത്തിനു 

നാല്‌ അറകളാണുള്ളത്‌ .
ആദ്യ അറയിലാണ്‌ 

നാം നമ്മുടെ സ്വപ്നങ്ങളെ കുടിയിരുത്തിയിരിക്കുന്നത്‌.
രണ്ടാമത്തെ അറയിൽ 

നമ്മുടെ നിലവിലെ ദുഖങ്ങളും സന്തോഷങ്ങളും  ഇഴചേർന്നിരിക്കുന്നു.
മൂന്നാമത്തെ അറ 

നമ്മുടെ  ഓർമ്മകൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നു.
നാലാമതൊരു അറയുണ്ട്‌.

അത്രമേൽ ഹൃദയത്തിനുള്ളിലാണ്ട ഒരാൾ

കാട്ടി തരും വരേയ്ക്കും 

നമുക്ക്‌ പോലും ഒരു പിടിയുമില്ലാതിരിക്കുന്ന ഒരിടം . 
അയാൾ ഇറങ്ങിപ്പോകുമ്പോൾ 

അയാളോടൊപ്പം ഇറങ്ങിപ്പോകുന്ന ,

അതിനു ശേഷം 

നാല്‌ അറകളേയും ശൂന്യമാക്കുന്ന ഒരിടം . 
നമ്മൾ പോലും അറിയാതെ 

നമ്മൾ നമ്മളെ ഒളിച്ചുവെച്ചിരിക്കുന്ന

ഒരിടം .

Status

ഓർമ്മയുടെ വീഥികൾ 

​ഒഴിഞ്ഞ ഈ വീഥികൾ ഒരു ഓർമപ്പെടുത്തലാണ് …

അതെ ഈ വഴിയിലൂടെ തന്നെയല്ലേ എന്നത്തേയും പോലെ ഇന്ന് അസ്തമയത്തിനുമുൻപ് ഞാൻ നടന്നു പോയത് ??

 ഇതേ വഴിയിലൂടെ തന്നെയല്ലേ ഞാൻ ആ കൈകൾ പിടിച്ചുരുമ്മി നടന്നതും !!

കണ്ണടച്ചു നടന്നാൽ പോലും ഞാൻ ഇടറി വീഴാത്ത  വഴികൾ,

എന്നാലീ നിമിഷമെന്തേ ഈ വഴികൾ എനിക്ക് അപരിചിതമായത് !!!!

എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ??

ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു തുടിക്കുന്ന ഹൃദയമുണ്ടായിരുന്നു . എന്നാലിപ്പോഴോ മൗനത്തിന്റെ നേർത്ത കാറ്റിന്റെ മരവിച്ച തണുപ്പ് മാത്രം. 
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ?? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു പ്രേമം തുളുമ്പുന്ന മന്ദസ്മിതങ്ങളുണ്ടായിരുന്നു , എന്നാലിപ്പോഴോ കടുംനീലിചു വരണ്ട  ഇരുട്ടിന്റ മന്ദത മാത്രം.
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്ക് മുൻപേ ആയിരുന്നോ ??? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു ഒരു നൂറുകഥകളുടെ മിന്നാമിനുങ്ങ്കൂട്ടം ഉണ്ടായിരുന്നു , എന്നാൽ ഇന്നിവിടെ വെട്ടമസ്തമിച്ച രാവിൻ നിശബ്ദത മാത്രം
ഈ ഒഴിഞ്ഞ വീഥികൾ പോലെ ,

എല്ലാം ശൂന്യമായിരിക്കുന്നു .
യുഗങ്ങൾക് പുറകിലേക്കു പോയി ആ സ്മരണകളെ തിരിച്ചു കൊണ്ടുവരാൻ ഇനി യാത്രയില്ല

എന്റെ വരവും കാത്ത് ഒരു പ്രതീക്ഷകളും 

ആ വീഥികളിൽ കാത്തു നിൽക്കുന്നുമില്ല

വരാത്ത എന്നെയോർത് നിറയാനും

നനയാനും അവിടെയെനിക്കായി കണ്ണുകളുമില്ല.

ഇനിയെന്ന് കാണുമെന്ന വിങ്ങലോടെ വിട പറയാനും , വൈകാതെ തിരികെയെത്താം എന്നോർത്ത് കൈ വീശി കാണിക്കാനും ,അവിടെ നമുക്ക് ആരുമില്ല.
വസന്തം വിരിഞ്ഞുപൊഴിഞ്ഞ ആ വീഥികളിലൂടെ വീണ്ടും ഇന്നു തപ്പിത്തടഞ്ഞു  ഒറ്റയ്ക്ക്നടക്കുമ്പോൾ

എന്റെ കൂടെയെത്താൻ , വീണു പോകും നേരം കൈപിടിച്ച് താങ്ങാൻ  ഇന്നെനിക് ഓർമകളുടെ , അറിയാതെ കാലം തെറ്റി വന്ന ഓർമ്മകളുടെ കിതപ്പ് മാത്രം .

Status

ഞാനൊന്ന് നടന്നോട്ടെ…!!

അനിയത്തീ..

എന്നെ സ്നേഹിക്കരുത്.

വരമ്പിറങ്ങുമ്പോൾ

വിതുമ്പുന്ന ചുണ്ടുകൾ കാണുവാൻ വയ്യ..!

അനിയാ…

നീയും…

പ്രതീക്ഷക്കണ്ണുകളിലേക്കിനി

തിരിഞ്ഞുനോട്ടം വയ്യ..!
പ്രിയതമേ…

സ്നേഹിക്കരുതെന്നെ…

കരഞ്ഞു പിഴിഞ്ഞ

ചുവന്ന മൂക്കിനി വയ്യ കാണുവാൻ…!
ചേച്ചീ…

നീയും സ്നേഹിക്കരുത്…

വഴിക്കണ്ണുമായുള്ള നിൽപ്പിനി വയ്യ

മനസ്സിലോർക്കുവാൻ..!
അമ്മേ.. മാപ്പ്.

കൂടെക്കരുതില്ല ഞാനിനി…

കനൽച്ചൂടെരിയുമ്പോൾ

ഊതിപ്പുകച്ച സ്നേഹപ്പൊതിച്ചോർ…!
സ്നേഹിക്കരുതാരുമെന്നെ…!
പിൻവിളിക്കാരുമില്ലാതെ

ഞാനൊന്നു നടക്കട്ടെ…