Malayalam

ഒരു ട്വിറ്റെർ യാത്രയുടെ കഥ..!

നമ്മൾ കരുതിയിരുന്ന ട്വിറ്റെർ അല്ല ട്വിറ്റെർ ഞാൻ വിചാരിച്ചിരുന്നത് രാഷ്ട്രിയക്കാർക്കും, സെലിബർറ്റിക്കൾക്കും മാത്രമാണു ഈ ട്വിറ്റെർ എന്നാണ്.. എന്നാൽ അതോക്കെ ഇപ്പോ മാറി. കുറച്ചു വർഷം മുന്നേ ഞാനും ഡൌൺലോഡ് ചെയ്തു ട്വിറ്റെർ. ഒന്നും മനസിലാവാതെ പകച്ചു നിന്ന ഞാൻ എന്റെ പേരും രണ്ട് ഫോട്ടോയും അതിൽ ഷെയർ ചെയ്തു.. ഒരു പട്ടി പോലും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് എടുത്തു പറയണ്ട ആവിശ്യം ഇല്ലാലോ..
ഇംഗ്ലീഷ് വലുതായി ഒന്നും അറിയാത്ത ഞാൻ രണ്ട് ദിവസത്തേക്ക് ട്വിറ്റെർ തുറന്നില്ല.. അങ്ങനെ ഒരു ലീവ് ദിവസം ഒരു ന്യൂസ്‌ കേട്ടു ഏതോ ഒരു സെലിബർറ്റിയുടെ ട്വീറ്റ് വൻ വിവാദം ആയി പോലും.. നമ്മളെടുത്തും ഉണ്ടല്ലോ ഈ സുന എന്ന് വിചാരിച്ചു ഞാൻ ഓപ്പണ്‍ ചെയ്തു നോക്കി.. ആ വിവാദ പോസ്റ്റ്നു വന്ന റിപ്ല്യെകൾ വായിക്കുമ്പോൾ ആണ് ഒരു കൗതുകമായ കാര്യം ശ്രദ്ധയിൽ പെട്ടെത്.. അതിൽ ആരോ പച്ച മലയാളത്തിൽ റിപ്ല്യെ കൊടുത്തിരിക്കുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്ങിലും പിന്നിട് ചിരിയാണ് വന്നത്.. ലോകത്ത് എവിടെ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്ന് പറഞ്ഞപോലെയാണ് പച്ച മലയാളത്തിൽ ഉള്ള ട്വീറ്റ് കണ്ടപ്പോൾ എനിക്ക് തോന്നിയത്.

ആ അക്കൗണ്ടിനെ ഫോളോ ചെയ്തുകൊണ്ട് അവന്റെ ട്വീറ്റ്കൾ ഞാൻ വായിച്ചു.. തമാശകളും, തമാശനിറഞ്ഞ വിമർശങ്ങളും,പ്രണയങ്ങളും, സാഹിത്യങ്ങളും എല്ലാം ഒരു കൂട്ടുക്കരനോട് പറയുന്ന രീതിയിൽ അവൻ ട്വീറ്റ് ഇട്ടിരിക്കുന്നു.. 3000+ ഫോളോവെർസ് ഉള്ള അവനിലൂടെ ഞാൻ ബാക്കി ഉള്ളവരെയും കണ്ടത്തി. .വൈകുന്നേര സായനങ്ങളിൽ നാട്ടിൻ പുറത്ത് കാണപെടുന്ന കുശലം പറച്ചിലും, അടിപിടികളും, പ്രണയ വിരഹ കാര്യമെല്ലാം അവർ അന്യോനം പങ്ങുവേക്കുന്നു. ചിലർ രണ്ടു ചേരികളായി പിരിഞ്ഞുകൊണ്ട് രാഷ്ട്രിയം പറയ്യുന്നു അങ്ങനെ രസകരമായ കുറെ കാര്യങ്ങൾ എനിക്ക് അതിലൂടെ അന്ന് മനസിലാക്കൻ പറ്റി…

പിന്നിടുള്ള എന്റെ ചിന്ത അവരെ പോലെ മലയാളം എഴുതണം എന്നായിരുന്നു. അങ്ങനെ മലയാളം കീ ബോർഡ് ഡൌൺലോഡ് ചെയ്യുകയും മലയാളത്തിൽ രസകരമായ ട്വീറ്റുകളും ഇട്ടു കൊണ്ട് ഞാനും ആ കുടംബത്തിന്റെ ഒരു ഭാഗമായി..

ഫേസ്ബുക്കിലെ വർഗീയതയും, ഫേക്ക് ന്യൂസുകളും നമ്മെ തെറ്റായ ചിന്തയിലേക്ക് നയിക്കുമ്പോൾ.. ഇവിടെ ട്വിറ്റെറിൽ അതൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. സ്വന്തം ജീവിതവും, പ്രണയങ്ങളും,അല്പം രാഷ്ട്രിയവും ചേർന്നു കൊണ്ട് ഒരു കൊച്ചു സ്വർഗ്ഗം തീർക്കുകയാണ് ഇവിടെ ട്വിറ്റെർ മലയാളിസ്.. ആദ്യം പറഞ്ഞപോലെ നിങ്ങൾ കരുതുന്ന ട്വിറ്റെർ അല്ലാ ട്വിറ്റെർ..

Advertisements
Standard

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s