BJP, keralam, Malayalam, politics

സംഘിയണ്ണന് മീരേച്ചിയോട് പറയാനുള്ളത്…

 ഇത് പോലെ “കമ്മിയണ്ണൻ” എന്നെഴുതാനുള്ള ശക്തി മീരക്കുണ്ടാകില്ല കാരണം എഴുതി കഴിയുന്നതിനു മുന്നേ നടുറോട്ടിൽ മീരയുടെ കോലം കത്തും, വണ്ടിക്ക് അവർ കല്ലെറിയും, വീടിന്റെ മുന്നിൽ റീത്ത് കൊണ്ടുവെക്കും നാളെ മുതൽ നിങ്ങൾ കെട്ടിയുണ്ടാക്കിയ സാഹിത്യ എഴുത്തുക്കാരിയെന്ന ലേബൽ അഴിച്ചു വെപ്പിച്ചു സംഘിയെന്ന മാല ചാർത്തി തരും.. എന്നാൽ സംഘപരിവാർ ഭരിക്കുന്ന നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞ അതെ മീര ഇന്ന് സ്വാതന്ത്രമായി സംഘിയണ്ണൻ എന്നെഴുതി പ്രസിദ്ധീകരിച്ചു. സംഘപരിവാറിനെതിരെ തൂലിക ചലിപ്പിക്കുന്നവർ അധികകാലം ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ മീര സന്തോഷത്തോടെ സംഘിയണ്ണൻ എന്നെഴുതി പ്രസിദ്ധീകരിച്ചെങ്കിൽ അത് തന്നെയാണ് മീര.. സംഘപരിവാറിനെതിരെ സഹിഷ്ണുത.. മീരയെ തല്ലാനും കൊല്ലാനും കാരിയോയാൽ ഒഴിക്കാനും ഒരു സംഘിയും വരില്ല.. അവർ ഈ ആശയത്തിൽ വിശ്വസിച്ച അന്ന് മുതൽ കേട്ടതും കണ്ടതുമാണ് ഇന്നും നിങ്ങൾ എല്ലാം എഴുതിയും വരച്ചും പ്രചരിപ്പിക്കുന്നത്.. അവരുടെ ആശയം പ്രചരിപ്പിച്ചവരാണ് മീര ഇന്നെഴുതിയ അതെ രാജ്യം ഭരിക്കുന്നത് പിന്നെ അവർ എന്തിനു  ഇതിന്റെ പുറകെ പോകണം.. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇങ്ങനെയെഴുതിയിട്ട് നിങ്ങൾക്ക് എന്ത് നേടാനാണ് ആരെ നന്നാക്കാനാണ്..

ഒരു കാര്യം കൂടെ പറയാം.. സഹിഷ്ണുത അസഹിഷ്ണുത എന്നൊക്കെ നമ്മൾ ഒരു മൂന്നു കൊല്ലം മുന്നേ കെട്ടിട്ടുണ്ടോ.. പശുവിന്റെ കാര്യത്തിൽ ആളെ കൊള്ളുന്നത് മൂന്നു കൊല്ലം മുന്നേ നമ്മൾ ആരെങ്കിലും കണ്ടിട്ടുണ്ടോ ഇല്ല കാരണം അന്നൊക്കെ നമ്മൾ കേന്ദ്ര മന്ത്രിമാരുടെ അഴിമതി കഥകൾ കണ്ടു അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു.. ഇന്ന് രാജ്യത്തെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്നവർ അധികാരത്തിൽ എത്തിയപ്പോൾ നിങ്ങളുടെ കയ്യും മനവും പൊള്ളിയത്തിന്റെ കാര്യം എന്താണ്..?

പശു എന്ന ദൈവത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നുണ്ടെങ്കിൽ അത് അങ്ങനെ പറയണം അല്ലേലങ്ങിൽ അവരെ മതം നോക്കി മുസ്ലിം ഹിന്ദു തീവ്രവാദികൾ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കഥകൾ എഴുതണം അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അത് സംഘിയണ്ണൻ ചെയുന്നതായാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല ഈ രാജ്യത്തുള്ളത്

Advertisements
Standard
keralam, life, Malayalam, politics, Uncategorized

പാർവ്വതിയുടെ കേരളത്തിലെ മലയാളി ഞാൻ അല്ല 

പാർവ്വതി ചേച്ചി.. നിങ്ങൾ Cnnnews ൽ ഇരുന്നു പറഞ്ഞില്ലായിരുന്നോ മലയാളികൾ മുഴുവൻ ബി ജെ പിയെ എതിർക്കുന്നു.. ബി ജെ പി കേരളത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നത് സി പി എമ്മിനെക്കാൾ ഏറേ മുഴവൻ മലയാളികൾ ആണ് എന്നൊക്കെ.. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്.. എന്റെയും എന്റെ കുടുബത്തിന്റെയും അഭിപ്രായം പറയാൻ ഞാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല.. മൊത്തം മലയാളികളുടെ അഭിപ്രായം പറയാൻ നിങ്ങളാരാ..?? അപ്പോൾ നേമത്ത് രാജേട്ടനെ ജനാതിപത്യ രീതിയിൽ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടത് മലയാളികളല്ലാതെ ചൈനക്കാരാണോ..? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേച്ചിയുടെ പാർട്ടി സി പി എമ്മിന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് ഷെയർ ഉള്ളത് ബി ജെ പിക്കാണ് എന്ന് കൂടെ ചേച്ചിയെ അറിയിക്കുന്നു.. ഈ വോട്ട് ചെയ്തവർ എല്ലാം മലയാളികൾ ആണെന്നും തെളിഞ്ഞതാണ്.. അത് കൊണ്ട് മലയാളികളുടെ മൊത്തം അഭിപ്രായം ചേച്ചി തന്നെ അങ്ങ് തീരുമാനിക്കേണ്ട.. ചേച്ചിയുടെ വീട്ടിൽ ഉള്ളവരുടെയും സ്വന്തം രാഷ്ട്രീയത്തിന്റെയും തീരുമാനം ആരേലും ചോദിച്ചാൽ പറഞ്ഞാൽ മതി.. രാഷ്ട്രീയം നോക്കി സാമൂഹ്യ പ്രവർത്തനം നടത്തുന്ന നിങ്ങളെ പോലെ ഉള്ളവരാണ് കേരളത്തിലെ ശാപം.. നിങ്ങളെ പോലുള്ളവരെ കേരളത്തിൽ നിന്നും തുടച്ചു നീക്കിയാലേ ഇനി ഈ സംസ്ഥാനം നേരയാകു.. ചേച്ചി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നൂടെ പറയാം.. ഞാൻ ചേച്ചി പറഞ്ഞ മലയാളികളുടെ കൂട്ടത്തിൽ ഉള്ള ആളല്ല.. ചേച്ചിയുടെ മലയാളി ലിസ്റ്റിൽ എനിക്ക് സ്ഥാനം വേണ്ട.. അതെ “പാർവതി ചേച്ചിയുടെ മലയാളി ഞാൻ അല്ല ”

Standard