keralam, life, Malayalam, politics

ചരൈ വേദി

സ്വയംസേവകൻ എന്നാൽ മുഖപുസ്തകത്തിലെ കൂട്ടുകാരൻ മാത്രമാണെന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവരതൊന്ന് തിരുത്തണം

സംഘപ്രവർത്തനം നടത്താൻ കർമക്ഷേത്രത്തിലെ ശാഖകൾ ശക്തമാക്കാൻ 
സാംഘിക്കുകൾ വിജയിപ്പിക്കാൻ ബൈഠക്കുകൾ ,വർഗുകൾ  , മറ്റ് പരിപാടികൾ നടപ്പിലാക്കാൻ  കയ്യിൽ നിന്ന് കാശ് മുടക്കി വിശപ്പും ദാഹവും സഹിച്ച്  വീട്ടുകാരുടെയും നാട്ടുകാരുടെയും ഉപദേശവും ശകാരവും സഹിച്ച് 

വെയിലും മഴയും വകവെക്കാതെ ഓടിനടന്ന് സംഘപ്രവർത്തനം ചെയ്ത് സാംഘിക്കിനോ വർഗിനോ ബൈട്ടക്കിനോ നാല് ആള് കുറഞ്ഞതിന് മുതിർന്ന കാര്യകർത്താവിന്റെ വിമർശനവും അവസാനം ശെരിയാകണം ശെരിയാവും എന്ന സമാധാന വാക്കും കേട്ട് നേരം വൈകി ഇരുട്ടത് കുഞ്ഞിന് കൊടുക്കാൻ കപ്പലണ്ടി മിട്ടായിയും വാങ്ങി  ഗണഗീതവും പാടി പാടവരമ്പത്തു കൂടെ ധൃതിയിൽ വീട്ടിലേക്ക് ആഞ്ഞ് നടക്കുന്ന  സംഘകാര്യകർത്താകൾ ഉണ്ട്..

വീടും കുടുംബവും നാടും നാട്ടാരും  ജോലിയും കൂലിയും ഒക്കെ ഉപേക്ഷിച്ച് രാഷ്ട്രത്തിന് വേണ്ടി സമാജത്തിന് വേണ്ടി  മുൻപൊരിക്കൽ പോലും കണ്ടിട്ടിലാത്ത നാട്ടിൽ  യാതൊരു മുൻപരിജയവുമില്ലാത്ത അനാട്ടുക്കാരെ സ്വന്തം കൂടപിറപ്പുകളായി കണ്ട് അവർക്ക് വേണ്ടി ജീവിക്കുന്ന പ്രചാരകന്മാരുണ്ട്…  
ജീവന് തുല്യം സ്നേഹിക്കുന്ന സംഘത്തെ ആരെങ്കിലും അരുതാത്തതോന്ന് പറഞ്ഞാൽ ഇതെന്റെ സംഘമാട ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ നാവരിയുമെന്ന് കടുപ്പിച്ച് പറയുന്ന ജീവിതത്തിന്റെ നല്ലൊരു ഭാഗവും സംഘത്തിന് വേണ്ടി ഹോമിച്ച സ്വന്തം ജീവിതത്തെ കഠിന പരിശീലനങ്ങൾ കൊണ്ട് കഠിനമാക്കി തീർത്ത പാവം കഠിന ഹൃദയരുണ്ട്…
കൂടെ നടന്നവർ പാതിവഴിയിൽ വീണ് പോവുമ്പോഴും കണ്ണീരിനെ അഗ്നിയിൽ ദഹിപ്പിച്ചു കൊണ്ട് തേങ്ങലും നൊമ്പരവും ഉള്ളിലൊതുക്കി നഷ്ടപ്പെട്ടവർക്ക് താങ്ങായും തണലായും നിൽക്കുന്നവർ
നാളെ ഞാനാണെന്നറിഞ്ഞിട്ടും ഒരടി പോലും പിന്നോട്ട് വെക്കാതെ ചരൈ വേദി

എന്ന് മാത്രം പറഞ്ഞ് മുന്നോട്ട് മാത്രം നടക്കാൻ ശീലിച്ചവർ , സംഘമന്ത്രം മാത്രം ഉരുവിട്ട് അനുഭവങ്ങളുടെ വിയർപ്പൊലിചിറങ്ങുന്ന നെഞ്ചിൽ കൈ വെച്ച് ചങ്കുറപ്പോടെ അഭിമാനത്തോടെ അതേടാ ഞാൻ RSS കാരനാടാ എന്ന് പറയുന്നവർ..

സംഘമെന്തെന്ന് പോലും അറിയാത്ത കുലം കുത്തികളും സംഘ വിരോധികളും പിറക്കുമ്പോൾ നെഞ്ച് പിടയുന്ന സ്വയംസേവകരുണ്ട് കാര്യകർത്താക്കളുണ്ട്..

Advertisements
Standard
keralam, life, Malayalam, politics, Uncategorized

പാർവ്വതിയുടെ കേരളത്തിലെ മലയാളി ഞാൻ അല്ല 

പാർവ്വതി ചേച്ചി.. നിങ്ങൾ Cnnnews ൽ ഇരുന്നു പറഞ്ഞില്ലായിരുന്നോ മലയാളികൾ മുഴുവൻ ബി ജെ പിയെ എതിർക്കുന്നു.. ബി ജെ പി കേരളത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നത് സി പി എമ്മിനെക്കാൾ ഏറേ മുഴവൻ മലയാളികൾ ആണ് എന്നൊക്കെ.. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്.. എന്റെയും എന്റെ കുടുബത്തിന്റെയും അഭിപ്രായം പറയാൻ ഞാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല.. മൊത്തം മലയാളികളുടെ അഭിപ്രായം പറയാൻ നിങ്ങളാരാ..?? അപ്പോൾ നേമത്ത് രാജേട്ടനെ ജനാതിപത്യ രീതിയിൽ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടത് മലയാളികളല്ലാതെ ചൈനക്കാരാണോ..? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേച്ചിയുടെ പാർട്ടി സി പി എമ്മിന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് ഷെയർ ഉള്ളത് ബി ജെ പിക്കാണ് എന്ന് കൂടെ ചേച്ചിയെ അറിയിക്കുന്നു.. ഈ വോട്ട് ചെയ്തവർ എല്ലാം മലയാളികൾ ആണെന്നും തെളിഞ്ഞതാണ്.. അത് കൊണ്ട് മലയാളികളുടെ മൊത്തം അഭിപ്രായം ചേച്ചി തന്നെ അങ്ങ് തീരുമാനിക്കേണ്ട.. ചേച്ചിയുടെ വീട്ടിൽ ഉള്ളവരുടെയും സ്വന്തം രാഷ്ട്രീയത്തിന്റെയും തീരുമാനം ആരേലും ചോദിച്ചാൽ പറഞ്ഞാൽ മതി.. രാഷ്ട്രീയം നോക്കി സാമൂഹ്യ പ്രവർത്തനം നടത്തുന്ന നിങ്ങളെ പോലെ ഉള്ളവരാണ് കേരളത്തിലെ ശാപം.. നിങ്ങളെ പോലുള്ളവരെ കേരളത്തിൽ നിന്നും തുടച്ചു നീക്കിയാലേ ഇനി ഈ സംസ്ഥാനം നേരയാകു.. ചേച്ചി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നൂടെ പറയാം.. ഞാൻ ചേച്ചി പറഞ്ഞ മലയാളികളുടെ കൂട്ടത്തിൽ ഉള്ള ആളല്ല.. ചേച്ചിയുടെ മലയാളി ലിസ്റ്റിൽ എനിക്ക് സ്ഥാനം വേണ്ട.. അതെ “പാർവതി ചേച്ചിയുടെ മലയാളി ഞാൻ അല്ല ”

Standard
dileep, keralam, life, Malayalam

നിങ്ങളെ വിലക്കെടുക്കുന്ന പോലെ എല്ലാവരെയും വിളക്കുവാങ്ങാം എന്ന് മാധ്യമങ്ങൾ കരുതരുത്..


ഇന്ന് ദിലീപിനോട് ഏതെങ്കിലും മലയാളിക്ക് ഒരു സഹതാപം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരു പബ്ലിക് റിലേഷൻ കമ്പനികൾക്കും അല്ല. നേരെ മറിച്ചു ഇവിടുത്തെ മാധ്യമങ്ങളുടെ പരിധിവിട്ടുള്ള ആഘോഷങ്ങൾ മൂലമാണ്. സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു വാങ്ങി എന്നൊക്കെ പറയുന്ന മാധ്യമ സിങ്കങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല. നിങ്ങളെ വിലക്കെടുക്കാവുന്നതുപോലെ എല്ലാവരെയും കിട്ടുമെന്നാണോ കരുതുന്നത്?

കാശു കിട്ടിയാൽ ഏതു വാർത്തയും മുക്കുന്ന അല്ലെങ്കിൽ വളച്ചൊടിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ നിലവാരം എന്തായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുണ്ടാകില്ല എന്ന് തീർച്ച. മാധ്യമങ്ങൾ മുക്കുമായിരുന്ന പല വാർത്തകളും സജീവമായി നിലനിർത്തിയതും മുമ്പോട്ടു കൊണ്ടുവന്നതും സോഷ്യൽ മീഡിയ ആണ്. മാധ്യമങ്ങളുടെ പല കള്ളത്തരങ്ങളും പൊളിച്ചതും സോഷ്യൽ മീഡിയ തന്നെയാണ്. ജിഷ വധക്കേസ് മുഖ്യധാരയിലെത്തിച്ചത് സോഷ്യൽ മീഡിയ ആയിരുന്നു.

മുത്തൂറ്റിലെ റെയ്ഡും, ഗോകുലത്തിലെ റെയ്ഡും കല്യാൺ സിൽക്സിലെ തൊഴിലാളി സമരവും, ജിഷ്ണു കേസും, നഴ്സുമാരുടെ സമരവുമൊക്കെ എങ്ങും തൊടാതെ മാധ്യമങ്ങൾ അവതരിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ ആണ് ശക്തമായി പ്രതികരിച്ചത് എന്നോർക്കണം. ബോബി ചെമ്മണ്ണൂരിന് എതിരെ ഒരു മാധ്യമ സിംഗത്തിനും ഒരു പരാതിയും ഇല്ലല്ലോ അല്ലെ?

പല വാർത്തകളും സോഷ്യൽ മീഡിയ സജീവമായി നിൽക്കുന്നതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുക്കാൻ പറ്റാതെ പോകുന്നത് എന്നോർക്കണം.

വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ടി വാർത്ത വളച്ചൊടിച്ചു ജനത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച ചില മാധ്യമ പ്രവർത്തകരുടെ നിലപാടും നമ്മൾ കണ്ടതാണ്.

ചാനൽ റിപോർട്ടറോട് എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നതു എന്ന ദിലീപിന്റെ ചോദ്യം വൈകുന്നേരത്തെ ചർച്ചയിൽ ദിലീപ് ചാനൽ റിപോർട്ടറോട് പോയി പണി നോക്കാൻ പറഞ്ഞു എന്നാക്കി ഏഷ്യാനെറ്റ്.

എന്റെ സംശയം മാധ്യമങ്ങൾ ദിലീപിന് വേണ്ടി വർക്ക് ചെയ്യുകയാണോ എന്നതാണ്. മാക്സിമം നെഗറ്റീവായി ദിലീപിനെ അവതരിപ്പിച്ചു ദിലീപിനെ അത്രയ്ക്ക് മോശക്കാരനാക്കി കാണിച്ചു ഒരു സെന്റിമെൻസ് സൃഷ്ട്ടിക്കുകയാണ് മാധ്യമങ്ങൾ. നെഗറ്റീവ് വാർത്തകൾ ഒരു പരിധിവിടുമ്പോൾ അത് പോസിറ്റീവായി പരിണമിക്കും എന്ന് ആർക്കാണ് അറിയാൻപാടില്ലാത്തതു .

മാധ്യമങ്ങൾക്കു ആഘോഷിക്കാൻ ഇന്നാട്ടിൽ വേറെ ഒത്തിരി വാർത്തകൾ ഉണ്ട്.നഴ്സുമാരുടെ സമരം, അഴിമതിക്കെതിരെ നടപടി എടുത്ത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, പകർച്ച പനി, വിലക്കയറ്റം, പെൻഷൻ വിതരണം മുടങ്ങൽ, കയർ മേഖലയിലെയും കശുവണ്ടി മേഖലയിലെയും പ്രശ്നങ്ങൾ, GST.. അങ്ങനെ ധാരാളം.

വിഷയ ദാരിദ്ര്യമല്ല മാധ്യമങ്ങളെ ദിലീപ് കേസിൽ തന്നെ പിടിച്ചു നിർത്തുന്നതെന്നു വ്യക്തം. അപ്പോൾ ദിലീപിന് വേണ്ടി തന്നെയാണ് മാധ്യമങ്ങൾ ഇങ്ങനെ വിയർപ്പൊഴുക്കുന്നതു എന്ന് വ്യക്തം. അത് ഒന്നുകൂടി കൊഴുപ്പിക്കാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു എന്നുള്ള ആരോപണവുമായുള്ള മാധ്യമങ്ങളുടെ രംഗ പ്രവേശം.

Standard
keralam, life, Malayalam, quote

★ എതിര്‍ക്കുന്നത് ആയിത്തീരാനാണ് ★

ദാരിദ്രന്‍ ധനികനെ എതിര്‍ക്കുന്നത് ധനികനോടുള്ള എതിര്‍പ്പു മൂലമല്ല. തനിക്കില്ലാത്ത, വേറൊരുത്തന് ഉള്ള, അവസ്ഥയെയാണ് അവന്‍ എതിര്‍ക്കുന്നത്. എതിര്‍ത്ത് എതിര്‍ത്ത് ഒരു നാള്‍ അവന്‍ അതായിത്തീരുമ്പോള്‍ അവന്‍ പിന്നെ ധനികനെ എതിര്‍ക്കില്ല. അവന്‍റെ മകന്‍റെ വിവാഹം അവന്‍ എതിര്‍ത്ത ധനികന്‍റെ മകളുമായേ നടത്തൂ. 


ജാതിവ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാരന്‍ മേല്‍ ജാതിക്കാരനെ എതിര്‍ക്കുന്നതും അതായിത്തീരാന്‍വേണ്ടി മാത്രമാണ്. പൂജാരിയെ എതിര്‍ക്കുന്നത് പൂജാരിയായിത്തീരും വരെ മാത്രമാണ്. എതിര്‍ക്കുന്നവന്‍ പൂജാരിയായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ പൂജാരിമാരെ എതിര്‍ക്കില്ല. ത്രൈവര്‍ണ്ണികരില്‍ പെടാത്ത കേരളീയര്‍ ആത്മീയതാന്ത്രികഗുരുക്കന്മാരെ സമീപിച്ച് ഉപനയനവും നടത്തി പൂണൂലും ഇട്ടു മന്ത്രവും ജപിച്ചു നടക്കുന്നതിന്‍റെ പിന്നിലെ സാമൂഹികമനശാസ്ത്രം ഇതല്ലേ? ജാതിക്കതീതമായ വാലുകള്‍ പണ്ട് ആളുകള്‍ പണം കൊടുത്തു വാങ്ങിയതും ഇതുകൊണ്ടു തന്നെയല്ലേ? 
അഴിമതിയെ എതിര്‍ക്കുന്നവന്‍ എതിര്‍ത്ത് എതിര്‍ത്ത് ഒടുവില്‍ അഴിമതിക്കാരന്‍ ആകുമ്പോള്‍ പിന്നെ അവന്‍ അഴിമതിക്കാരെ എതിര്‍ക്കില്ല. (അരവിന്ദ് കേജരിവാളിനെ ഓര്‍ക്കണമെന്നില്ല.)

എല്ലാം മനസ്സിന്‍റെ കളികള്‍ മാത്രം..

Standard
keralam, life, LOVE, Malayalam

പ്രണയത്തിന്റെ ഉറവിടം 

മനുഷ്യ ഹൃദയത്തിനു 

നാല്‌ അറകളാണുള്ളത്‌ .
ആദ്യ അറയിലാണ്‌ 

നാം നമ്മുടെ സ്വപ്നങ്ങളെ കുടിയിരുത്തിയിരിക്കുന്നത്‌.
രണ്ടാമത്തെ അറയിൽ 

നമ്മുടെ നിലവിലെ ദുഖങ്ങളും സന്തോഷങ്ങളും  ഇഴചേർന്നിരിക്കുന്നു.
മൂന്നാമത്തെ അറ 

നമ്മുടെ  ഓർമ്മകൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നു.
നാലാമതൊരു അറയുണ്ട്‌.

അത്രമേൽ ഹൃദയത്തിനുള്ളിലാണ്ട ഒരാൾ

കാട്ടി തരും വരേയ്ക്കും 

നമുക്ക്‌ പോലും ഒരു പിടിയുമില്ലാതിരിക്കുന്ന ഒരിടം . 
അയാൾ ഇറങ്ങിപ്പോകുമ്പോൾ 

അയാളോടൊപ്പം ഇറങ്ങിപ്പോകുന്ന ,

അതിനു ശേഷം 

നാല്‌ അറകളേയും ശൂന്യമാക്കുന്ന ഒരിടം . 
നമ്മൾ പോലും അറിയാതെ 

നമ്മൾ നമ്മളെ ഒളിച്ചുവെച്ചിരിക്കുന്ന

ഒരിടം .

Standard
keralam, life, LOVE, Malayalam

ഓർമ്മയുടെ വീഥികൾ 

​ഒഴിഞ്ഞ ഈ വീഥികൾ ഒരു ഓർമപ്പെടുത്തലാണ് …

അതെ ഈ വഴിയിലൂടെ തന്നെയല്ലേ എന്നത്തേയും പോലെ ഇന്ന് അസ്തമയത്തിനുമുൻപ് ഞാൻ നടന്നു പോയത് ??

 ഇതേ വഴിയിലൂടെ തന്നെയല്ലേ ഞാൻ ആ കൈകൾ പിടിച്ചുരുമ്മി നടന്നതും !!

കണ്ണടച്ചു നടന്നാൽ പോലും ഞാൻ ഇടറി വീഴാത്ത  വഴികൾ,

എന്നാലീ നിമിഷമെന്തേ ഈ വഴികൾ എനിക്ക് അപരിചിതമായത് !!!!

എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ??

ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു തുടിക്കുന്ന ഹൃദയമുണ്ടായിരുന്നു . എന്നാലിപ്പോഴോ മൗനത്തിന്റെ നേർത്ത കാറ്റിന്റെ മരവിച്ച തണുപ്പ് മാത്രം. 
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ?? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു പ്രേമം തുളുമ്പുന്ന മന്ദസ്മിതങ്ങളുണ്ടായിരുന്നു , എന്നാലിപ്പോഴോ കടുംനീലിചു വരണ്ട  ഇരുട്ടിന്റ മന്ദത മാത്രം.
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്ക് മുൻപേ ആയിരുന്നോ ??? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു ഒരു നൂറുകഥകളുടെ മിന്നാമിനുങ്ങ്കൂട്ടം ഉണ്ടായിരുന്നു , എന്നാൽ ഇന്നിവിടെ വെട്ടമസ്തമിച്ച രാവിൻ നിശബ്ദത മാത്രം
ഈ ഒഴിഞ്ഞ വീഥികൾ പോലെ ,

എല്ലാം ശൂന്യമായിരിക്കുന്നു .
യുഗങ്ങൾക് പുറകിലേക്കു പോയി ആ സ്മരണകളെ തിരിച്ചു കൊണ്ടുവരാൻ ഇനി യാത്രയില്ല

എന്റെ വരവും കാത്ത് ഒരു പ്രതീക്ഷകളും 

ആ വീഥികളിൽ കാത്തു നിൽക്കുന്നുമില്ല

വരാത്ത എന്നെയോർത് നിറയാനും

നനയാനും അവിടെയെനിക്കായി കണ്ണുകളുമില്ല.

ഇനിയെന്ന് കാണുമെന്ന വിങ്ങലോടെ വിട പറയാനും , വൈകാതെ തിരികെയെത്താം എന്നോർത്ത് കൈ വീശി കാണിക്കാനും ,അവിടെ നമുക്ക് ആരുമില്ല.
വസന്തം വിരിഞ്ഞുപൊഴിഞ്ഞ ആ വീഥികളിലൂടെ വീണ്ടും ഇന്നു തപ്പിത്തടഞ്ഞു  ഒറ്റയ്ക്ക്നടക്കുമ്പോൾ

എന്റെ കൂടെയെത്താൻ , വീണു പോകും നേരം കൈപിടിച്ച് താങ്ങാൻ  ഇന്നെനിക് ഓർമകളുടെ , അറിയാതെ കാലം തെറ്റി വന്ന ഓർമ്മകളുടെ കിതപ്പ് മാത്രം .

Standard
keralam, life, Malayalam

ഞാനൊന്ന് നടന്നോട്ടെ…!!

അനിയത്തീ..

എന്നെ സ്നേഹിക്കരുത്.

വരമ്പിറങ്ങുമ്പോൾ

വിതുമ്പുന്ന ചുണ്ടുകൾ കാണുവാൻ വയ്യ..!

അനിയാ…

നീയും…

പ്രതീക്ഷക്കണ്ണുകളിലേക്കിനി

തിരിഞ്ഞുനോട്ടം വയ്യ..!
പ്രിയതമേ…

സ്നേഹിക്കരുതെന്നെ…

കരഞ്ഞു പിഴിഞ്ഞ

ചുവന്ന മൂക്കിനി വയ്യ കാണുവാൻ…!
ചേച്ചീ…

നീയും സ്നേഹിക്കരുത്…

വഴിക്കണ്ണുമായുള്ള നിൽപ്പിനി വയ്യ

മനസ്സിലോർക്കുവാൻ..!
അമ്മേ.. മാപ്പ്.

കൂടെക്കരുതില്ല ഞാനിനി…

കനൽച്ചൂടെരിയുമ്പോൾ

ഊതിപ്പുകച്ച സ്നേഹപ്പൊതിച്ചോർ…!
സ്നേഹിക്കരുതാരുമെന്നെ…!
പിൻവിളിക്കാരുമില്ലാതെ

ഞാനൊന്നു നടക്കട്ടെ…

Standard